Malayalam Short Film – Healing



#iphone #malayalam #shortfilm #healing
My first attempt on making a short film: direction, camera, editing using an iPhone.

Theme developed: The real education goes beyond studying… it shall portray our character among the society…

Pls do watch and send your constructive opinion!.

26 thoughts on “Malayalam Short Film – Healing

  1. ഇംതിയാസ് പെരുവെന്റെ ആദ്യ ഷോർട്ട് ഫിലിം (HEALING). സംവിധാനം, ചിത്രീകരണം, എഡിറ്റിങ്ങ് എന്നിവ നല്ല നിലവാരം പുലർത്തി എന്ന് പറയാതെ വയ്യ…. iPhone ഉപയോഗിച്ച് കൊണ്ടാണ് 4 മിനിറ്റും 15 സെക്കന്റും ദൈർഘ്യമുള്ള ഹ്രസ്വ ചിത്രം നിർമിച്ചിട്ടുള്ളത് എന്നത് അടുത്ത് പറയേണ്ടതാണ്.

    തന്റെ സഹജീവിയുടെ അവസ്ഥയിൽ അശ്വസ്ഥമായ മനസോടെ സ്കൂളിൽ നിന്നും വരുന്ന കേന്ദ്ര കഥാപാത്രം (റനീം സിറാജ്)…. വിദ്യാഭ്യാസം കേവലം അക്കാദമിക് മികവിന്നപ്പുറം തന്റെ ചുറ്റുപാടിനെ തിരിച്ചറിയുക കൂടിയാണ് എന്ന സന്ദേശവും ഭിക്ഷക്കാരന് തൻ്റെ ത്രാസ് സമ്മാനിക്കുക വഴി സഹജീവിയോടുള്ള കരുണയും , ഭിക്ഷാടനമല്ല ജീവിതമാർഗത്തിന്റെ വഴി എന്ന പാഠവും നാളയുടെ പ്രതീക്ഷയായ വിദ്യാർത്ഥികളുടെ പ്രതിനിധിയായ കേന്ദ്ര കഥാപാത്രത്തിലൂടെ സംവിധയകൻ പ്രേക്ഷകരിൽ എത്തിക്കുന്നു.

    പക്വമായ അഭിനയ മികവോടെ ( ഒരു അതികഭാവവുമില്ലാതെ) ഭിക്ഷക്കാരനെ അവതരിപ്പിച്ച വാജിദ് അബുദുള്ള പ്രേക്ഷക മനസ്സിൽ ഇടം നേടി….

    വഴിയാത്രകാരനായി വേഷമിട്ട അബുബക്കർ ആദ്യം നാണയ തുട്ടുകൾ പാത്രത്തിൽ എറിയുകയും രണ്ടാം തവണ കൈകളിൽ നല്കുകയും ചെയ്യുമ്പോൾ തൊഴിലിന്റെ മാഹാത്മ്യവും ഭിക്ഷsനത്തിനോടുള്ള നീരസവും പ്രകടമാക്കുന്നു

    യുവതലമുറക്ക് സഹജീവികളോടുള്ള സമീപനം തന്റെ ശരീരഭാഷയിൽ കൃത്യമായി പ്രകടിപ്പിച്ച് കൊണ്ട് ഇജാസും തന്റെ റോൾ ഭംഗിയാക്കി..

    ചുരുക്കത്തിൽ Healing എന്ന ഹ്രസ്വചിത്രം സമൂഹത്തിന് നന്മയുടെ സന്ദേശമാണ് നല്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *